ഈ ഭൂമിയിലെ സ്വര്‍ഗ്ഗമായി അറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ത്രിശ്ശിവപേരൂരിലെ പ്രശസ്തമായ മെഡിക്കല്‍ കോളേജില്‍ ജനിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഈയുള്ളവന്, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മഹാ ദേശങ്ങളിലെ പ്രശസ്തമായ ചില വിദ്യാലയങ്ങളിലും സര്‍വ്വകലാശാലകളിലുമായി 'വിദ്യ' എന്ന അഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം (കമ്പൂട്ടറേമ്മാന്നെ നല്ല പാഠം പഠിപ്പിക്കുക എന്നതില്‍) വരെ പയറ്റി നോക്കി. കുറച്ചു കൂടെ പയറ്റണമോ വേണ്ടയോ എന്നുള്ള കൂലങ്കുഷമായ ചര്‍ച്ചകള്‍ക്കും വിചിന്തനങ്ങള്‍ക്കും ഇട നല്‍കാതെ, എന്റെ കൂട്ടത്തിലെ മറ്റു കിളികളെപ്പോലെ ഞാനും ബാംഗളൂര്‍ എന്ന മഹാ നഗരത്തിലേക്ക് ചേക്കേറി. കാലത്തിന്റെ മാറിമറിച്ചിലില് താത്ക്കാലികമെങ്കിലും കൂടുവിട്ട് ഭൂഗോളത്തിന്റെ മറ്റേയറ്റത്ത് മാറ്റം പ്രകൃതി നിയമമാണെന്ന സത്യത്തെ പകച്ചു നോക്കുന്നു..